കുവൈത്ത് സിറ്റി:കുവൈത്ത് കെ.എം.സി.സി. മുൻ വൈസ് പ്രസിഡന്റും, ദീർഘകാലം സബ്ഹാൻ ഏരിയ പ്രസിഡന്റുമായിരുന്ന പി.കെ.ഹൈദരലിയുടെ   വേർപാടിൽ കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. 
പ്രതിസന്ധി കാലത്തു കുവൈത്തിൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ ത്യാഗപൂർണ്ണമായ പ്രവർത്തനം നടത്തിയ ഹൈദരലി സാഹിബ്‌ മികച്ച പ്രഭാഷകനും, സംഘാടകനുമായിരുന്നു. പ്രവാസം മതിയാക്കി നാട്ടിൽ തിരിച്ചെത്തിയ ശേഷവും പാർട്ടിയെ ശക്തിപ്പെടുത്താനും, വാർഡ് മെമ്പർ എന്ന നിലയിലും അല്ലാതെയും അദ്ദേഹം നടത്തിയ സാമൂഹ്യ സേവന പ്രവർത്തനങ്ങളും വിലമതിക്കാനാവാത്തതാണെന്നു കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ മാഷ്ഹൂർ  തങ്ങളും ജനറൽ സെക്രട്ടറി ശറഫുദ്ധീൻ കണ്ണേത്തും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *