ജിദ്ദ: ആറുവർഷത്തിലധികമായി നിയമക്കുരുക്കിൽപെട്ട് നാട്ടിൽ പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്നതിനിടയിൽ ചെറിയ ചെറിയ ജോലി ചെയ്യുന്നതിനിടയിൽ കോണിപ്പടിയിൽ നിന്നും താഴെവീണ് കിടപ്പിലായ കർണാടക -മംഗലാപുരം സ്വദേശി പി പി മമ്മിക്കുട്ടി മുഹമ്മദ് അലിക്ക് സൗദി ഇന്ത്യൻ അസോസിയേഷൻ ഇടപെടൽ മൂലം നാടണയാൻ വഴിയൊരുങ്ങി.
ഇതിനായി ചേർന്ന ചടങ്ങിൽ എസ് ഐ എ ജിദ്ദ പ്രസിഡന്റ് നാസർ വെളിയംകോട് യാത്രാ ടിക്കറ്റും അനുബന്ധ രേഖകളും കൈമാറി. വിഷമാവസ്ഥയിൽ കഴിഞ്ഞിരുന്ന അദ്ധേഹത്തിന് സൗദി ഇന്ത്യൻ അസോസിയേഷൻ ആണ് തുണയായത്.
സംഘടനയുടെ പ്രധാന ഉദ്ധേശ ലക്ഷ്യങ്ങളിൽ പ്രവാസി സമൂഹത്തിൽ ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെടുന്നവരെ സഹായിക്കുകയെന്ന എസ് ഐ എ യുടെ മുദ്രാവാക്യത്തോട് നൂറു ശതമാനം നീതിപുലർത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് നാസർ വെളിയംങ്കോട് പറഞ്ഞു.
തനിക്ക് എസ് ഐ എ നൽകിയ സഹായം ഒരിക്കലും മറക്കില്ലെന്ന് പി പി മമ്മിക്കുട്ടി മുഹമ്മദ് അലി ടിക്കറ്റ് ഏറ്റുവാങ്ങികൊണ്ട് പറഞ്ഞു. വിജേഷ് ചന്ദ്രു, ഹിജാസ് കളരിക്കൽ, സുരേഷ് പഠിയം , അബ്ദുൽ ഖാദർ ആലുവ,
റഷീദ് വാഴക്കാട്, നജീബ് കോതമഗലം, ഷാജു അത്താണിക്കൽ, റസാഖ് മാസ്റ്റർ, ഉമ്മർ മങ്കട , അദ്നു, സാദാത് , ഹാരിസ് കണ്ണൂർ ,മുബാറക് വാഴക്കാട് തുടങ്ങിയവർ സംബന്ധിച്ചു