വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വിടുതലൈ ഒന്ന്-രണ്ട് ഭാഗങ്ങള്‍ 2024 ലെ റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലൈംലൈറ്റ് വിഭാഗത്തിലേക്കാണ് വെട്രിമാരന്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടത്. 2024 ജനുവരി 25 മുതല്‍ ഫെബ്രുവരി നാല് വരെയാണ് മേള നടക്കുന്നത്.
സൂരി, വിജയ് സേതുപതി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രങ്ങളാണ് വിടുതലൈ ഒന്ന്-രണ്ട് ഭാഗങ്ങള്‍. കോണ്‍സ്റ്റബിള്‍ കുമരേശനായെത്തിയ സൂരിയുടെ കരിയര്‍ ബെസ്റ്റ് ചിത്രമാണ് വിടുതലൈ എന്നാണ് പ്രേക്ഷക പക്ഷം. മാവോയിസ്റ്റ് നേതാവായാണ് വിജയ് സേതുപതി അഭിനയിച്ചത്. രണ്ടാം ഭാഗത്തില്‍ വിജയ് സേതുപതി അവതരിപ്പിച്ച പെരുമാള്‍ വാതിയാര്‍ എന്ന കഥാപാത്രത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.
സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ പോരാട്ടവും ശക്തമായ രാഷ്ട്രീയവുമാണ് വിടുതലൈ പറഞ്ഞു വെക്കുന്നത്. ബി ജയമോഹന്റെ ‘തുണൈവന്‍’ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ പിരീഡ് ക്രൈം ത്രില്ലര്‍ വിഭാഗത്തിലുളള വിടുതലൈയുടെ ആദ്യ ഭാഗം ഈ വര്‍ഷം ആദ്യമാണ് റിലീസ് ചെയ്തത്. ചിത്രം ബോക്‌സ് ഓഫീസിലും നേട്ടമുണ്ടാക്കിയിരുന്നു.