വത്തിക്കാന്‍ : ക്രിസ്മസ് ദിന സന്ദേശത്തില്‍ ഗാസയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. പലസ്തീനികളുടെ നിരാശാജനകമായ ജീവിതസാഹചര്യത്തെ സങ്കടത്തോടെ കണ്ട മാര്‍പ്പാപ്പ ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.വിശുദ്ധ നാട്ടില്‍ സമാധാനത്തിനായി ആഗ്രഹിക്കുകയാണെന്ന് മാര്‍പ്പാപ്പ പറഞ്ഞു.
സമാധാനത്തിന്റെ രാജകുമാരന്‍ പിറന്ന ബെത്‌ലഹേമിലാണ് ക്രിസ്മസ് ദിനത്തില്‍ നമ്മുടെ ഹൃദയങ്ങള്‍. എന്നാല്‍ യുദ്ധമെന്ന വ്യര്‍ഥതയിലൂടെ സമാധാനത്തിന്റെ രാജകുമാരനെ നമ്മള്‍ ഒരിക്കല്‍ കൂടി നിരസിച്ചിരിക്കുകയാണെന്നും മാര്‍പ്പാപ്പ പറഞ്ഞു.
ഒക്ടോബര്‍ ഏഴിലെ നിന്ദ്യമായ ആക്രമണത്തിന് ഇരയായവരെ ഓര്‍ത്ത് ഹൃദയം ദുഃഖിക്കുകയാണെന്ന് മാര്‍പ്പാപ്പ പറഞ്ഞു. ഇപ്പോഴും ബന്ദികളാക്കിയിരിക്കുന്നവരെ മോചിപ്പിക്കണമെന്നും മാര്‍പ്പാപ്പ ഉര്‍ബി എറ്റ് ഓര്‍ബി സന്ദേശത്തില്‍ ആവര്‍ത്തിച്ചു.
’നിരപരാധികളായ സിവിലിയന്‍ ഇരകള്‍ക്ക് നേരെയുള്ള സൈനിക നീക്കം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു’ വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ തടിച്ചുകൂടിയ ആയിരങ്ങളെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ച് ഏകദേശം മൂന്ന് മാസം പിന്നിടുകയാണ്.
ജനസംഖ്യയുടെ 85% പേരും കുടിയിറക്കപ്പെട്ടു.ഒക്ടോബര്‍ ഏഴിന് ഹമാസ് തോക്കുധാരികള്‍ ഗാസയുടെ സൈനിക അതിര്‍ത്തി കടന്ന് ഇസ്രായേലില്‍ 1,200ഓളം പേരെ കൊന്നൊടുക്കിയതോടെയാണ് യുദ്ധം ആരംഭിച്ചത്.
തീവ്രവാദികള്‍ 250ഓളം പേരെ തട്ടിക്കൊണ്ടുപോയി. അവരില്‍ 129 പേര്‍ ഗാസയില്‍ തുടരുകയാണെന്ന് ഇസ്രായേല്‍ അധികൃതര്‍ അറിയിച്ചു.ഇതേ തുടര്‍ന്ന് ഇസ്രായേല്‍ ഗാസയില്‍ നിരന്തരമായ ബോംബാക്രമണവും കര യുദ്ധവും തുടങ്ങി. സ്ത്രീകളും കുട്ടികളും അടക്കം 20,000ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു.
മധ്യസ്ഥ ചര്‍ച്ചകളിലൂടെ ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം പരിഹരിക്കണമെന്നും മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.സംഘര്‍ഷം നിലനില്‍ക്കുന്ന സിറിയ, ലെബനന്‍, യെമന്‍ എന്നിവിടങ്ങളില്‍ രാഷ്ട്രീയവും സാമൂഹികവുമായ സ്ഥിരതയുണ്ടാകാന്‍ പ്രാര്‍ഥിക്കുന്നതായും മാര്‍പ്പാപ്പ് പറഞ്ഞു.
ഡിസംബര്‍ 25 ന് ആദ്യമായി ക്രിസ്മസ് ആഘോഷിക്കുന്ന ഉക്രെയ്നിന് മാര്‍പ്പാപ്പ സമാധാനം’ ആശംസിച്ചു.റഷ്യയില്‍ ജനുവരി ഏഴിനായിരുന്നു പരമ്പരാഗതമായി ക്രിസ്മസ് ആഘോഷിച്ചിരുന്നത്.
പതിറ്റാണ്ടുകളായി സംഘട്ടനം നടക്കുന്ന അര്‍മേനിയയ്ക്കും അസര്‍ബൈജാനും ഇടയില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.സഹേല്‍, ആഫ്രിക്കന്‍, സുഡാന്‍, കാമറൂണ്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സൗത്ത് സുഡാന്‍ എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങളെക്കുറിച്ചും’ ഫ്രാന്‍സിസ് പരാമര്‍ശിച്ചു.
ശാശ്വത സമാധാനമുണ്ടാകാന്‍ സംഭാഷണത്തിന്റെയും അനുരഞ്ജനത്തിന്റെയും വഴികളുണ്ടാകണം.കൊറിയന്‍ ഉപദ്വീപിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പ്രത്യാശയും മാര്‍പ്പാപ്പ അറിയിച്ചു.നല്ല മനസ്സുള്ളവരെന്ന് അമേരിക്കയെ വിശേഷിപ്പിച്ച മാര്‍പ്പാപ്പ സാമൂഹ്യവും രാഷ്ട്രീയവുമായ സംഘര്‍ഷങ്ങള്‍ പരിഹരിക്കാനും ദാരിദ്ര്യത്തെ ഇല്ലാതാക്കാനും അസമത്വം കുറയ്ക്കാനും അവരോട് ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *