കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാപ്പിഴവ് ആരോപണം. സര്‍ജറി നടത്തിയതിനു പിന്നാലെ കുട്ടിയുടെ കൈയുടെ ചലനം പൂര്‍ണമായും നഷ്ടമായെന്നാരോപിച്ച് മാതാപിതാക്കള്‍ രംഗത്തെത്തിയത്. 
മേയ് 22ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സര്‍ജറിക്ക് നിര്‍ദേശിച്ചു. മെഡിക്കല്‍ കോളേജ് പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലായിരുന്നു കുട്ടിയുടെ ചികിത്സ. ശസ്ത്രക്രിയ ചെയ്ത അന്നുതന്നെ വല്ലാതെ വേദനിക്കുന്നെന്ന് കുട്ടി പറഞ്ഞിരുന്നു.
സര്‍ജറിക്ക് ശേഷം കുട്ടിക്ക് ചോറുപോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. മോതിരവിരലിലെ തടിപ്പും വേദനയുമായായിരുന്നു തുടക്കം. സര്‍ജറി കഴിഞ്ഞ് മൂന്നാം ദിവസം കെട്ടഴിച്ചപ്പോള്‍ കൈമുട്ടിന് താഴെ പൊള്ളലേറ്റ പോലെ അടയാളങ്ങളുണ്ടായിരുന്നു. കൈപ്പത്തിയില്‍ എവിടെ തൊട്ടാലും കുട്ടി അറിയുന്നുണ്ടായിരുന്നില്ലെന്നും അമ്മ പറയുന്നു.
അതില്‍ പിന്നെയിങ്ങോട്ട് കൈ പൂര്‍ണമായും അനക്കാനാകുന്നില്ല. ഒന്നും കൂട്ടിപ്പിടിക്കാനും കഴിയാത്ത അവസ്ഥയാണ് കുട്ടിക്കുള്ളത്. അഴിക്കുമ്പോഴെല്ലാം പച്ച നിറത്തിലായിരുന്നെന്ന് കുട്ടി പറയുന്നു. കുട്ടി വേദനയേക്കുറിച്ച് പറയുമ്പോള്‍ ഒ.പിയിലെ ഡോക്ടര്‍മാര്‍ സാധാരണമാണെന്ന നിലയിലാണ് പ്രതികരിച്ചതെന്നും രക്ഷിതാവ് പറയുന്നു.
പല തവണ മെഡിക്കല്‍ കോളേജില്‍ പോയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും കുടുംബം പറയുന്നു. രണ്ട് മാസം മുമ്പ് നടത്തിയ പരിശോധനയിലാണ് വിരലുകളിലേക്കുള്ള ഞരമ്പുകള്‍ക്ക് ക്ഷതമുണ്ടായി രക്തയോട്ടം നിലച്ചതായി മനസിലായത്. ചികിത്സാപ്പിഴവുണ്ടായെന്ന് കാണിച്ച് കുടുംബം കളക്ടര്‍ക്കും ഡി.എം.ഒയ്ക്കും പരാതി നല്‍കി.
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed