ലണ്ടൻ: ചെസ്റ്റർഫീൽഡ് മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഏറ്റവും നല്ല ക്രിസ്മസ് ഗാനങ്ങളിൽ ഒന്നായ “അങ്ങ് ദൂരെ മാമലയിൽ “എന്ന സൂപ്പർ ഹിറ്റ്‌ സോങ്ങ് റിലീസ് ചെയ്തു.
സ്വന്തം വീട്ടിൽ തളർന്ന് കിടക്കുന്ന അച്ഛൻ, കൂടെ ഒരുപാടു പ്രതിസന്ധികളും, എന്നിട്ടും വഴിയിൽ വച്ചു വിറച്ചു നിൽക്കുന്ന ഒരു പാവം മനുഷ്യന്റെ ബുദ്ധിമുട്ട് കണ്ടപ്പോൾ എല്ലാം മറന്നു തനിക്കു ലഭിച്ച ക്രിസ്മസ് ഗിഫ്റ്റ് അയാൾക്ക്‌ കൊടുത്തു സഹായിക്കുന്ന, മറ്റുള്ളവർക്ക്‌ മാതൃകയാകുന്ന ഒരു യു. കെ വിദ്യാർത്ഥിനിയുടെ കഥ പറയുമ്പോൾ, സന്മനസ്സ് ഒള്ളവർക്ക് സമാധാനം എന്ന് മാലാഖമാർ പാടിയ ആ ദിവ്യ വചനം ഏവർക്കും പുതു ജിവൻ പകർന്നു നൽകുന്ന കഥയും ചിത്രീകരിച്ചിരിക്കുന്നു.
ഷിജോ സെബാസ്റ്റ്യൻ എഴുതിയ വരികൾക്ക് ഈണം പകർന്നത് സനൂപ് ഹൃദയത്തിലും, ശിവപ്രിയ സുരേഷും ആണ്. കഥയുടെ തനിമ നഷ്ടംപ്പെടാതെ ക്യാമറയിൽ പകർത്തിയത് ജയിബിൻ തോളത്താണ്, എഡിറ്റ്‌  ചെയ്തു ഭംഗി ആക്കിയത് അനിൽ പോൾ എന്നിവർ ആണ്.
       

By admin

Leave a Reply

Your email address will not be published. Required fields are marked *