എരുമേലി: തീർത്ഥാടകരുടെ വാഹനങ്ങൾ ഇടത്താവളങ്ങളിൽ തടഞ്ഞതിനെത്തുടർന്ന് ശബരിമലയിൽ വൻ പ്രതിഷേധം. പുലർച്ചെ 5 മണി മുതൽ ഇടത്താവളങ്ങളിൽ തടഞ്ഞിട്ടതോടെയാണ് അയ്യപ്പഭക്തരുടെ പ്രതിഷേധം.
മണിക്കൂറുകളായി കുടുങ്ങിയതോടെയാണ് അയ്യപ്പന്മാർ വഴിയിൽ പ്രതിഷേധിച്ചത്. തിരക്ക് കുറയുന്നതനുസരിച്ച് മാത്രമേ കടത്തിവിടാൻ കഴിയൂ എന്നാണ് പൊലീസിന്റെ വിശദീകരണം.
എരുമേലിയിലേക്കുള്ള വൻ തിരക്ക് ഒഴിവാക്കാനാണ് പൊലീസ് ക്രമീകരണം. അവധി ദിവസമായതിനാൽ പുലർച്ചെ അഞ്ചുമണി മുതൽ കാത്തിരുന്ന അയ്യപ്പ ഭക്തരിൽ പലർക്കും ഭക്ഷണം പോലും കിട്ടിയില്ല. ഒടുവിൽ പൊലീസുമായി വാക്കുതർക്കം ഉണ്ടായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed