ശബരിമല: ശബരിമലയിൽ വൻ തിരക്ക് തുടരുകയാണ്. അതിനിടെ ഇന്നലെ ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ പുത്തൻ റെക്കോർഡിട്ടു. ഇന്നലെ 1,009,69 പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇത്തവണ ആദ്യമായാണ് തീർത്ഥാടകരുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്. 
പുല്ലുമേട് കാനന പാത വഴി മാത്രം 5798 പേരാണ് ഇന്നലെ എത്തിയത്. ഇന്ന് രാവിലെ 6 മണി വരെ 23167 പേർ ശബരിമലയില്‍ ദര്‍ശനം നടത്തി. അവധി ദിവസമായതിനാൽ ശബരിമലയിൽ തിരക്ക് തുടരുകയാണ്. തിരക്ക് കാരണം പമ്പയിൽ നിന്നും സന്നിധാനത്തെത്താൻ തീര്‍ത്ഥാടകര്‍ക്ക് 16 മണിക്കൂറിലധികമാണ് വരി നിൽക്കേണ്ടിവരുന്നത്.
ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും പമ്പയിലേക്കുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ട്. കൂടാതെ തീർത്ഥാടക പാതയിൽ നാളെ രാവിലെ 11 മുതൽ 3വരെ നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് വാഹനങ്ങൾക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. തങ്ക അങ്കി ചാർത്തി ദീപാരാധന നടക്കുന്നതിനാൽ സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമാണ് ഇത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *