രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 4,000 കടന്നതായി കേന്ദ്ര ആരോ?ഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. കേരളത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം ഉപ-വകഭേദമായ ജെഎന്‍.1 ആണ് നിലവില്‍ രാജ്യത്ത് കോവിഡ് കേസുകളുടെ വര്‍ദ്ധനവിന് കാരണമായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,054 സജീവ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്ത്. ഞായറാഴ്ച 3,742 ആയിരുന്നു കേസുകളുടെ എണ്ണം. കോവിഡ് ഉപ വകഭേദമായ ജെഎന്‍.1 ആദ്യമായി കണ്ടെത്തിയത് കേരളത്തിലാണ്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം 3,000 കടന്നു. കേരളത്തില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യവ്യാപകമായിട്ടുള്ള മരണസംഖ്യ 5,33,334 ആയി ഉയര്‍ന്നു. 
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 315 പേര്‍ കോവിഡ് മുക്തി നേടി. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 4.44 കോടിയായി (4,44,71,860). ദേശീയ രോഗമുക്തി നിരക്ക് 98.81 ശതമാനവും കേസിലെ മരണനിരക്ക് 1.18 ശതമാനവും ആണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, മഹാരാഷ്ട്രയിലെ താനെയില്‍ അഞ്ച് ജെഎന്‍.1 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജെഎന്‍.1 വേരിയന്റ് ബാധിച്ച രോഗികളില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. എന്നാല്‍ ഇവരാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല.
അതേസമയം സംസ്ഥാനത്ത് വീണ്ടും കോവിഡ്  വകഭേദമായ ജെഎന്‍.1 സ്ഥിരീകരിച്ചു. നാല് പേര്‍ക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ തിരുവനന്തപുരത്ത് ഒരാള്‍ക്ക് രോഗം ബാധിച്ചിരുന്നു. ഒമിക്രോണിന്റെ ഉപവകഭേദത്തില്‍പ്പെട്ട വൈറസാണ് ജെഎന്‍.1. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആര്‍ജ്ജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ലോകത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ ഏറെയും ജെഎന്‍.1 വകഭേദമാണെന്നാണ് കണക്ക്. ഇതിനിടെയാണ് കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നിന്ന് ശേഖരിച്ച ഒരു സാമ്പിളില്‍ ജെഎന്‍.1 സ്ഥിരീകരിച്ചത്. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *