തൃശൂര്‍: വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇനി രജിസ്ട്രര്‍ ഓഫീസില്‍  പോകേണ്ട. കെ സ്മാര്‍ട്ട് വരുന്നതോടെ വീഡിയോ കോണ്‍ഫറന്‍സില്‍ വധൂ-വരന്മാര്‍ ഹാജരായാല്‍ മതി. ജനുവരി ഒന്നിനു ഉദ്ഘാടനം ചെയ്യുന്ന കെ സ്മാര്‍ട്ട് ആപ്ലിക്കേഷനിലാണ് ഈ സൗകര്യമുള്ളത്. ഓണ്‍ലൈന്‍ വഴി വിവരങ്ങള്‍ നല്‍കിയാല്‍ മതിയാകും. ഓണ്‍ലൈനായിത്തന്നെ സര്‍ട്ടിഫിക്കറ്റും ലഭിക്കും. നിലവില്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ചാലും വധൂ-വരന്മാരും സാക്ഷികളുമൊക്കെ വിവാഹം നടക്കുന്നിടത്തെ തദ്ദേശ സ്ഥാപനത്തിലെത്തി രജിസ്റ്ററില്‍ ഒപ്പിടണം. ഇതാണ് ഇനി ഇല്ലാതാകുന്നത്. വിദേശത്തുള്ളവര്‍ക്കാകും ഇത് ഏറ്റവും പ്രയോജനമാകുക. 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *