മന്ത്രി സജി ചെറിയാന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് പരാതി. നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 32 ലക്ഷം മാത്രം സ്വത്ത് ഉണ്ടായിരുന്ന മന്ത്രി അഞ്ച് കോടിയുടെ സ്വത്തുണ്ടെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയിലാണ് പരാതി നല്‍കിയത്. വിജിലന്‍സിനൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷനും ലോകായുക്തയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.
കെ റെയില്‍ വിവാദത്തിനിടെ മന്ത്രി തനിക്ക് അഞ്ച് കോടിയുടെ സ്വത്തുണ്ടെന്ന് അവകാശപ്പെട്ടെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. ഇത് അനധികൃത സ്വത്താണെന്നും ഇതിന്റെ ഉറവിടം അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.