തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗൺമാൻ കേസെടുത്ത ശേഷവും തൽസ്ഥാനത്ത് തുടരുന്നത് നിയമവിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ.
ഡിജിപി എന്ത് നോക്കി നില്‍ക്കുകയാണെന്ന് ചോദിച്ച കെ.സി. വേണുഗോപാൽ, അടിച്ച് പ്രതിക്കൂട്ടിലായ ഗണ്മാന് പൂര്‍ണ സംരക്ഷണമാണ് നല്‍കുന്നതെന്നും ആരോപിച്ചു.
ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിക്കൊപ്പമാണ് ഇപ്പോഴും ഗണ്മാന്. ഇതിനെതിരെ കോടതിയെ സമീപിക്കും. കേരളം പോലീസ് ഗുണ്ടാരാജ് സംസ്ഥാനമായി മാറിയതിന്റെ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണ്.
സിപിഎമ്മും പോലീസും നടത്തുന്ന അക്രമങ്ങളെ മുഖ്യമന്ത്രി ആസ്വദിക്കുകയാണ്. മുഖ്യമന്ത്രിക്ക് സാഡിസ്റ്റ് മുഖമാണ്. ഭീകര താണ്ഡവമാടാന്‍ പോലീസിന് നിര്‍ദേശം കൊടുത്ത മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്.
പോലീസ് പിടിച്ചുവെച്ച കുട്ടികളെ തല്ലാന്വരുന്ന ഗണ്മാന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് ചോദിച്ച അദ്ദേഹം, പോലീസ് അതിക്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് രാഷ്ട്രീയ -നിയമ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.