കൊച്ചി- അര്‍ജുന്‍ സര്‍ജയും നിക്കി ഗില്‍റാണിയും ഒന്നിക്കുന്ന കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം ‘വിരുന്ന്’ലെ കല്യാണ ഗാനം റിലീസായി. രതീഷ് വേഗയുടെ സംഗീതത്തില്‍ വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനമാണ് റിലീസായത്. 
നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ നിര്‍മിക്കുന്ന റിലീസിന് തയ്യാറെടുത്ത ബിഗ് ബജറ്റ് ചിത്രം മലയാളത്തിലും തമിഴിലുമായാണ് ഒരുങ്ങുന്നത്. മുകേഷ്, ഗിരീഷ് നെയ്യാര്‍, അജു വര്‍ഗീസ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ബൈജു സന്തോഷ്, ഹരീഷ് പേരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സോനാ നായര്‍, മന്‍രാജ്, സുധീര്‍, കൊച്ചുപ്രേമന്‍, ജയകൃഷ്ണന്‍, പൂജപ്പുര രാധാകൃഷ്ണന്‍, വി കെ ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിന്‍ സാബ്, പോള്‍ തടിക്കാരന്‍, എല്‍ദോ, അഡ്വ. ശാസ്തമംഗലം അജിത് കുമാര്‍, രാജ്കുമാര്‍, സനല്‍ കുമാര്‍, അനില്‍ പത്തനംതിട്ട, അരുന്ധതി, ശൈലജ, നാന്‍സി, ജീജാ സുരേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ രൂപത്തില്‍ ആരംഭിക്കുന്ന കഥ വികസിക്കുന്നത് അപ്രതീക്ഷിതമായ പുതിയ കാഴ്ചകളിലേക്കാണ്. 
ക്ലൈമാക്‌സ് വരെ സസ്‌പെന്‍സ് നിലനിത്തുന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്ത് നിര്‍വഹിച്ചിരിക്കുന്നു. രവിചന്ദ്രന്‍, പ്രദീപ് നായര്‍ എന്നിവരാണ് ക്യാമറമാന്മാര്‍. 
സംഗീതം- രതീഷ് വേഗ, സാനന്ദ് ജോര്‍ജ്, പശ്ചാത്തല സംഗീതം- റോണി റാഫെല്‍, എഡിറ്റര്‍- വി. ടി ശ്രീജിത്ത്, ഗാനരചന- റഫീഖ് അഹമ്മദ്, ബി. കെ ഹരിനാരായണന്‍, മോഹന്‍ രാജന്‍ (തമിഴ്), പി. ആര്‍. ഓ- പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
2023 December 23Entertainmentvirunnuvineeth sreenivasanrahteesh vegaഓണ്‍ലൈന്‍ ഡെസ്‌ക്‌title_en: ‘Irumei Onenai Marum Jalam’: Wedding song from ‘Virunnu’ releasedEmbedded video for 'ഇരുമെയ് ഒന്നായി മാറും ജാലം': 'വിരുന്ന്'ലെ കല്യണപാട്ട്  പുറത്തിറങ്ങി

By admin

Leave a Reply

Your email address will not be published. Required fields are marked *