കൊച്ചി: മുന്‍നിര ടെലകോം സേവനദാതാവായ വി ആഗോള തലത്തില്‍ പ്രസിദ്ധമായ മൊബൈല്‍ വീഡിയോ ഗെയിം ഡെവലപ്പറായ ഗെയിംലോഫ്റ്റുമായി സഹകരിച്ച് ഹൈപ്പര്‍ കാഷ്വല്‍ ഗെയിമുകളുടെ വിപുലമായ നിര ലഭ്യമാക്കും. ആക്ഷന്‍, അഡ്വഞ്ചര്‍, സ്‌പോര്‍ട്ട്‌സ്, റേസിങ് തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഗെയിമുകള്‍ വി ഉപഭോക്താക്കള്‍ക്ക് വി ആപ്പിലുള്ള വി ഗെയിമുകളിലൂടെ ഇതുവഴി പ്രദാനം ചെയ്യും. ഡെയ്ഞ്ചര്‍ ഡാഷ്, ബ്ലോക്ക് ബ്രേക്കര്‍ അണ്‍ലിമിറ്റഡ്, ലുഡി ബബിള്‍സ്, ആസ്ഫാല്‍റ്റ് റെട്രോ തുടങ്ങി ഗെയിംലോഫ്റ്റ് ഒറിജിനലുകളും മറ്റു ജനപ്രിയ ഗെയിം ടൈറ്റിലുകളും അടക്കം നിരവധി ഗെയിമുകള്‍ അധിക ചെലവില്ലാതെ വി ഉപഭോക്താക്കള്‍ക്കു ലഭിക്കാന്‍ ഈ സഹകരണം വഴി തുറക്കും.
വി ആപ്പിലെ വി ഗെയിം വിഭാഗത്തിലൂടെ നാവിഗേറ്റു ചെയ്ത് ഫണ്‍ ഗെയിംസ് വിഭാഗത്തിലേക്കു പോയി വി ഉപഭോക്താക്കള്‍ക്ക് ലളിതമായി ഈ ഗെയിമിങ് ബൊണാന്‍സ പ്രയോജനപ്പെടുത്താം. വി ഗെയിമുകളിലെ ഗെയിംലോഫ്റ്റ് ഓപ്ഷനുകള്‍ എളുപ്പത്തിലുള്ളതും ലളിതവുമായ പുതിയ അനുഭൂതി നല്‍കുന്നതും ലോകോത്തര ആന്റീ ഫ്രോഡ് ഡിറ്റക്ഷന്‍, സെക്യൂരിറ്റി സംവിധാനങ്ങള്‍ അടങ്ങിയതുമാണ്.
മികച്ച ഗെയിമുകള്‍ നല്‍കിക്കൊണ്ടുള്ള വിയുടെ പങ്കാളിത്തം ഉപഭോക്താക്കള്‍ക്ക് ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ഗെയിമിങ് തെരഞ്ഞെടുപ്പുകള്‍ പ്രദാനം ചെയ്യാനുള്ള പ്രതിബദ്ധതയാണ് ചൂണ്ടിക്കാട്ടുന്നത്. വി ഉപഭോക്താക്കള്‍ക്ക് അതുല്യമായ ഗെയിമിങ് അനുഭവങ്ങള്‍ ലഭ്യമാക്കാനുള്ള പാതയിലെ നിര്‍ണായകമായ മറ്റൊരു ചുവടുവെപ്പാണ് ഈ സഹകരണം.
ചെലവുകള്‍ ഇല്ലാതെയാണ് നിലവിലെ ഈ ആനുകൂല്യം ഉപഭോക്താക്കള്‍ക്കു നല്‍കുന്നത്. ഗെയിംലോഫ്റ്റിന്റെ അരീന എന്ന പേരിലുള്ള സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തിലുള്ള സേവനം സമീപ ഭാവിയില്‍ ആരംഭിക്കാനും വി ഉദ്ദേശിക്കുന്നുണ്ട്.