തിരുവല്ല – സംസ്ഥാനത്ത് രണ്ട് എലിപ്പനി മരണം കൂടി. പത്തനംതിട്ട ജില്ലയിലെ കൊടുമൺ പഞ്ചായത്തിലെ രണ്ട് തൊഴിലുറപ്പ് തൊഴിലാളികളാണ് മരിച്ചത്.
ഇന്നലെ മരിച്ച കൊടുമൺ ചിറ സ്വദേശിനി ക്ഷീരകർഷകനായിരുന്ന മണി(54)ക്കും എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചതോടെ പത്തനംതിട്ടയിൽ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ എലിപ്പനി മരണമാണുണ്ടായത്. ഇതിൽ രണ്ടുമരണം കൊടുമൺ പഞ്ചായത്തിലാണ്.
കൊടുമൺ ചിറ സ്വദേശിനി പാറപ്പാട്ട് മേലേതിൽ സുജാത(50) ഇന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ എലിപ്പനി മൂലം മരിക്കുകയായിരുന്നു.
അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പനിബാധിച്ച് ചികിത്സ തേടിയ സുജാതയ്ക്ക് എലിപ്പനി സ്ഥിരീകരിച്ചത് വളരെ വൈകിയായിരുന്നു. തുടർന്ന് ആരോഗ്യനില മോശമായതിന് പിന്നാലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എലിപ്പനി ബാധിച്ച് അടൂർ സ്വദേശി രാജനാ(54)ണ് ആദ്യം മരിച്ചത്.
2023 June 18Kerala2 rat fever deathspathanamthittatitle_en: Two more rat fever deaths in Pathanamthitta; dead by guaranteed workers