ദുബൈ: ഇൻകാസ് ദുബൈ തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച “തൃശൂർ മേളം” ഉത്സവാഘോഷ പ്രതീതിയുണർത്തി ഏറെ ശ്രദ്ധേയമായി.
ഷാർജ്ജ ഡൽഹി പ്രൈവറ്റ് സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് ഷൈക്ക് ജമാൽ അബ്ദുൽ അസീസ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരവും സംവിധായകനുമായ രമേഷ് പിഷാരടി, തൃശൂർ ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂർ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു.
ഇൻകാസ് ദുബൈ തൃശൂർ ജില്ലാ പ്രസിഡന്റ് ബി പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ഇൻകാസ് യു എ ഇ വൈസ് പ്രസിഡന്റ് എൻ പി രാമചന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി. നദീർ കാപ്പാട്, ബി എ നാസർ, ഫിറോസ് മുഹമ്മദാലി, നജീബ് ജലീൽ, മിസ്ബ യൂനസ്, സുധീർ സലാഹു തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഫ്യൂഷൻ ശിങ്കാരി മേളവും, പ്രശസ്ത നർത്തകിമാരുടെ നൃത്ത പരിപാടികളും തൃശൂർ മേളത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. ആസിഫ് കാപ്പാട്, സുമി അരവിന്ദ്, നസീർ അലി, നൗഷാദ് എന്നിവർ ഗാനമേളക്ക് നേതൃത്വം നൽകി.
കുട്ടികളുടെയും കുടുംബങ്ങളുടെയും വിവിധ കലാ പരിപാടികളും, ഓർക്കസ്ട്ര ടീമിന്റെ താള ലയങ്ങളും കൂടിയിണങ്ങിയപ്പോൾ ഒരു അവിസ്മരണീയ കലാസന്ധ്യയി മാറി.
സെക്കീർ പാമ്പ്ര, ടോജി മുല്ലശ്ശേരി, സിന്ധു മോഹൻ, എസ് കുമാർ തുമ്പരത്തി, ഡോ. റെൻഷി രഞ്ജിത്ത്, ഷാനവാസ് പി സി, ഷാഫി കെ കെ, സുലൈമാൻ കറുത്താക്ക, ആന്റോ അബ്രഹാം, താരിസ് മുഹമ്മദ്, ഷിഹാസ് ആർ മരക്കാർ, അബ്ദുൽസലാം, രാജാറാം കെ മോഹൻ, സാബു വർഗീസ്, ആരിഷ് അബൂബക്കർ, ഷംസുദ്ദീൻ കെ എം പട്ടിക്കര, ഉമേഷ് വെല്ലൂർ, ഖാലിദ് തൊയക്കാവ്, മനീഷ് മഞ്ചറമ്പത്ത്, ഉദയ് വാടാനപ്പള്ളി, ജെബിഷ് ജമാൽ, റാഫി കോമലത്ത്, ഷാജി സുൽത്താൻ, ഇബ്രാഹിം പാറപ്പുറം, രഞ്ജിത്ത് ചന്ദ്രൻ, നിലാഫർ മാമ്പ്ര, ശാഹുൽ ഹമീദ്, സുഭാഷ് ചന്ദ്രബോസ്, ഹാരിസ് പന്തൽ, ഷിഹാബ് അബ്ദുൽ കരീം, സുനിൽ അരുവായ്, സഗീർ വാടാനപ്പള്ളി, സി സാദിഖലി തുടങ്ങിയവർ കലാ പരിപാടികൾ നിയന്ത്രിച്ചു.
വിവിധ മേഖലകളിലെ പ്രവർത്തന മികവിന്, എൻ പി രാമചന്ദ്രൻ, കരീം വെങ്കിടങ്ങ്, നെൽസൺ ഐപ്പ്, ജോസ് വള്ളൂർ, എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. ബിസിനസ് രംഗത്തെ മികവ് കണക്കിലെടുത്ത് യോഗേഷ് ഭാട്ട്യ, രാജേഷ് ജോണി, മുജീബ് തറമ്മൽ, ശാഹുൽ ഹമീദ്, ശ്രീശൻ ബാലകൃഷ്ണൻ എന്നിവർക്ക് ബിസിനസ്സ് എക്സലൻസി അവാർഡ് സമ്മാനിച്ചു.
യു എ ഇയുടെ 52-ആമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇൻകാസ് ദുബൈ തൃശൂർ ജില്ലാ കമ്മിറ്റി പുറത്തിറക്കിയ ‘താങ്ക്യൂ യു എ ഇ’ സപ്ലിമെന്റ് ചടങ്ങിൽ പ്രകാശനം ചെയ്തു.
പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ തസ്ലിം കരീം സ്വാഗതവും, ഇൻകാസ് ദുബൈ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി റിയാസ് ചെന്ത്രാപ്പിന്നി നന്ദിയും പറഞ്ഞു.