തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിണറായി വിജയന്‍ ഹിറ്റ്‌ലറാണെന്നും ധിക്കാരിയാണെന്നും സുധാകരന്‍. ജനാധിപത്യ അവകാശങ്ങള്‍ക്ക് ഒരു നിലയും വിലയും നല്‍കാത്തയാളാണ് മുഖ്യമന്ത്രിയെന്ന് സുധാകരന്‍ വിമര്‍ശിച്ചു.
വേറെയും പലരും കേരളം ഭരിച്ചിട്ടുണ്ട്. ഇയാള്‍ മാത്രമല്ല മുഖ്യമന്ത്രി ആയിട്ടുള്ളത്. പോലീസിനെ കണ്‍ട്രോള്‍ ചെയ്യുന്നത് പി ശശിയാണെന്നും ഡിജിപിക്ക് ഒരു റോളും ഇല്ലെന്ന് കെ സുധാകരന്‍ വിമര്‍ശിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിലപാട് എടുക്കാന്‍ ആകുന്നില്ല. കറുത്ത കൊടി കാണിച്ചതും പ്രതിഷേധിച്ചതും ആണോ തെറ്റ്. എന്ത് തെറ്റാണ് തങ്ങളുടെ കുട്ടികള്‍ ചെയ്തതെന്ന് സുധാകരന്‍ ചോദിച്ചു.
അതേസമയം നവകേരള സദസ്സിനെരായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ നീക്കം നടക്കുന്നതായി ആരോപിച്ച് കെപിസിസി ഡിജിപി ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ സമാധാനപരമായി പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കല്ലേറ് നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ കെ സുധാകരന് ദേഹാസ്വാസ്ഥ്യം ഉണ്ടായി.