തൃശൂര്‍: ചാലക്കുടിയില്‍ പൊലീസ് ജീപ്പ് തകര്‍ത്ത സംഭവത്തില്‍ അഞ്ച് പേര് കസ്റ്റഡിയില്‍. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. കാഞ്ഞിരപ്പള്ളി മേഖലാ സെക്രട്ടറി ഉള്‍പ്പെടെയാണ് ചാലക്കുടി പൊലീസ് കസ്റ്റഡിയിലെടുത്തത്.
ചാലക്കുടിയില്‍ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തതിനെത്തുടര്‍ന്ന് നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ചാലക്കുടി ഐടിഐ തെരഞ്ഞെടുപ്പില്‍ ജയിച്ചതിന് ശേഷമുള്ള ആഹ്ലാദ പ്രകടനത്തിനിടെയാണ് പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തത്.
ആക്രമണം നടത്തിയ ഡിവൈഎഫ്ഐ നേതാവ് നിധിന് പുല്ലനെ കസ്റ്റഡിയിലെടുത്തെങ്കിലും സിപിഎം പ്രവര്‍ത്തകര്‍ ഇടപെട്ട് ഇയാളെ മോചിപ്പിക്കുകയായിരുന്നു. ചാലക്കുടി ഏരിയ സെക്രട്ടറി അശോകന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് നിധിനെ മോചിപ്പിച്ചത്.