സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായി ഡേറ്റയിൽ തിരുത്തലും കൂട്ടിച്ചേർക്കലും ഒഴിവാക്കലും നടത്താനുള്ള സമയപരിധി അവസാനിക്കാൻ മൂന്നുദിനം മാത്രം. ഗുണഭോക്താവിന്റെയും ആശ്രിതരുടെയും വ്യക്തിഗത വിവരങ്ങൾ തിരുത്താനും ആശ്രിതരെ പുതുതായി ഉൾപ്പെടുത്താനും ഉള്ളവരെ നീക്കം ചെയ്യാനും 20ന് മുമ്പ് തന്നെ അപേക്ഷ നൽകണം. ജീവനക്കാർ ഡി.ഡി.ഒമാർക്കും പെൻഷൻകാർ ട്രഷറി ഓഫിസർക്കുമാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ വിവരങ്ങൾ ഡി.ഡി.ഒമാരും ട്രഷറി ഓഫിസർമാരും 22ന് മുമ്പ് മെഡിസെപ് ഡേറ്റയിൽ