തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​രി​ങ്കൊ​ടി കാ​ണി​ക്കു​ന്ന​തി​നി​ടെ അ​ക​മ്പ​ടി വാ​ഹ​ന​മി​ടി​ച്ച് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കാ​ലൊ​ടി​ഞ്ഞു. കാ​ട്ടാ​ക്ക​ട ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​സ​ലാ ദാ​സി​ന്‍റെ കാ​ലാ​ണ് ഒ​ടി​ഞ്ഞ​ത്.
ന​വ​കേ​ര​ള യാ​ത്ര തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ കാ​ട്ടാ​ക്ക​ട​യി​ൽ​വ​ച്ച് മു​ഖ്യ​മ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​ണി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. എ​ന്നാ​ൽ അ​ക​മ്പ​ടി വാ​ഹ​നം മ​നഃ​പൂ​ർ​വം ആ​ൻ​സ​ല ദാ​സി​ന്‍റെ കാ​ലി​ലൂ​ടെ ക​യ​റ്റി​യി​റ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.
ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​ദ്ദേ​ഹ​ത്തെ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി. വാ​ഹ​ന​ത്തി​ന്‍റെ വാ​തി​ലി​ൽ​ത്ത​ട്ടി നി​ല​ത്തു​വീ​ണ ആ​ൻ​സ​ല ദാ​സ​നെ പി​ന്നാ​ലെ വ​ന്ന ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ചെ​ന്നും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *