കൊച്ചി: കൊച്ചി കപ്പൽശാലയിൽ നാവികസേനയ്‌ക്കായി നിർമിക്കുന്ന കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങൾ ഉൾപ്പെടെ ചിത്രം ഫോണിൽ പകർത്തി സമൂഹമാധ്യമം വഴി കൈമാറിയ യുവാവ്‌ അറസ്‌റ്റിൽ.
കപ്പൽശാലയിൽ കരാർ വ്യവസ്ഥയിൽ ഇലക്ട്രോണിക് മെക്കാനിക്കായി ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടനെ (30)യാണ്‌ എറണാകുളം സൗത്ത് പൊലീസ് അറസ്‌റ്റ്‌ ചെയ്തത്.
കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങളുടെ ചിത്രമെടുത്തതിനുപുറമെ പ്രതിരോധ കപ്പലുകൾ ഉൾപ്പെടെയുള്ളവയുടെ വരവ്, അറ്റകുറ്റപ്പണികൾ, അവയുടെ സ്ഥാന വിവരങ്ങൾ, വിവിഐപികളുടെ സന്ദർശന വിവരങ്ങൾ, കപ്പലിനുള്ളിലെ വിവിധ സംഭവങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ഇയാൾ പകർത്തി.
തുടർന്ന്‌ ശത്രുരാജ്യത്തിന് ഉപയോഗപ്രദമാകുന്ന രീതിയിൽ എയ്ഞ്ചൽ പായൽ എന്ന സമൂഹമാധ്യമ അക്കൗണ്ടിലേക്ക്‌ കൈമാറി. മാർച്ച്‌ മുതൽ ഡിസംബർ 19 വരെയുള്ള കാലയളവിലായിരുന്നിത്‌.  
ഇന്റലിജൻസ്‌ ബ്യൂറോ, കപ്പൽശാലയിലെ ആഭ്യന്തരസുരക്ഷ അന്വേഷണവിഭാഗം എന്നിവയുടെ അന്വേഷണത്തിലാണ്‌ സംഭവം കണ്ടെത്തിയത്‌. തുടർന്ന്‌ പൊലീസിനും റിപ്പോർട്ട്‌ കൈമാറി. 

By admin

Leave a Reply

Your email address will not be published. Required fields are marked *