തിരുവനന്തപുരം: അടിച്ചാൽ തിരിച്ചടിക്കുമെന്നും ഇനിയങ്ങോട്ട് അത് തന്നെയാണ് തങ്ങളുടെ പ്രഖ്യാപിത നയമെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ.
പിണറായി വിജയന്റെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയത്തെ കണ്ണൂരിന്റെ മണ്ണിൽ തന്നെ കുഴിച്ചുമൂടാൻ അന്നും ഞങ്ങൾക്ക് വലിയ പ്രയാസമില്ലായിരുന്നുവെന്നും താങ്കളിലെ രക്തദാഹിയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെറുതെ വിട്ടുകളഞ്ഞതാണെന്നും സുധാകരൻ പറഞ്ഞു.
പ്രതിപക്ഷ നേതാവിനെ കേസെടുത്ത് ഭയപ്പെടുത്താം എന്നത് വെറും അതിമോഹമാണെന്നും ഏതറ്റം വരെ പോയും അദ്ദേഹത്തെ സംരക്ഷിക്കുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.
അവസാനത്തെ കനൽ തരിയും ചാരമായിപ്പോകുമെന്നും പിണറായി വിജയന്റെ ജല്പനങ്ങൾക്കുള്ള മറുപടി ഡിസംബർ 23 ശനിയാഴ്ച ഡിജിപി ഓഫീസ് മാർച്ചിൽ തരാമെന്നും സുധാകരൻ വ്യക്തമാക്കി.