വരിക… വരിക വന്നെന്റെ ചുറ്റും കൂടുക ഒട്ടിയുരുമ്മിയിരിക്കുക
പാറുന്ന കാക്കകൾ കുരുവികൾ കുയിലുകൾ നീറുന്ന പുഴുക്കൾ പൂമ്പാറ്റകൾ പുൽച്ചാടികൾ നാറുന്ന പാമ്പുകൾ പഴുതാരകൾ പന്നികൾ ശബ്‌ദമുണർത്തി പാടണം നിങ്ങൾ
തൊട്ട് കൊതി മാറിയോരെല്ലാം ദൂരേക്ക് ദൂരേക്ക് മാറണം ചുംബന മലകൾ പുഴകൾ മാമരങ്ങൾ മാഞ്ഞു തുടങ്ങി അലിഞ്ഞു തുടങ്ങി
നിങ്ങൾ വേണമിനി ഇവിടം ശുന്യമാക്കി പോകുവാൻ..
-നിഥിൻകുമാർ ജെ പത്തനാപുരം