വടകര: വടകര ദേശീയപാതയില്‍ കാറിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. മൂരാട് കോട്ടക്കുന്നുമ്മല്‍ ബാലകൃഷ്ണന്റെ മകന് ബബിലേഷാ(42)ണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 4.45നാണ് അപകടം.
ചോമ്പാലില്‍ നിന്നു മൂരാട്ടെ വീട്ടിലേക്ക് പോകുകയായിരുന്നു ബബിലേഷ്. വടകര ഭാഗത്തു നിന്നു തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയി. ബബിലേഷിനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താന്‍ വടകര പോലീസ് അന്വേഷണം ആരംഭിച്ചു. പിതാവ്: ബാലകൃഷ്ണന്. മാതാവ്: സാവിത്രി. ഭാര്യ: റീമ. സഹോദരി: പരേതയായ ബബിത. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.