ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 46.2 ഓവറില്‍ 211ന് എല്ലാവരും പുറത്തായി. സായ് സുദര്ശന് (62), കെ.എല്‍. രാഹുല്‍ (56) എന്നിവർ ഇന്ത്യയ്ക്കായി തിളങ്ങി.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി ഓപ്പണര്‍മാരായ ടോണി ഡെ സോര്‍സിയുടെ സെഞ്ച്വറിക്കരുത്തും റീസ ഹെന്‍ട്രിക്സിന്റെ അര്‍ധസെഞ്ച്വറി മികവുമാണ് ആതിഥേയര്‍ക്ക് വിജയം സമ്മാനിച്ചത്.
ഇരുവരും ചേര്‍ന്ന് 130 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. പിന്നീടെത്തിയ റസീ വാന്‍ ഡെര്‍ ഡസനും മികച്ച പിന്തുണ നല്‍കിയതോടെ 42.3 ഓവറിൽ ദക്ഷിണാഫ്രിക്ക വിജയിച്ചു.
ടോണി ഡി സോര്‍സ് പുറത്താവാതെ 122 പന്തുകളില്‍നിന്ന് 119 റണ്‍സും ഹെന്‍ട്രിക്സ് 81 പന്തുകളിൽ നിന്ന് 52 റണ്‍സും നേടി.ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1 സമനിലയിലായി. അടുത്ത മത്സരം വ്യാഴാഴ്ച ബോളണ്ട് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടക്കും.