കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) അബ്ബാസിയ ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബർ 15 വെള്ളിയാഴ്ച വൈകുന്നേരം അബ്ബാസിയ തൃശൂർ അസ്സോസിയേഷൻ ഹാളിൽ വെച്ച് നടന്ന ജനറൽ ബോഡി, ആക്ടിംഗ് പ്രസിഡണ്ട് കൃഷ്ണൻ കടലുണ്ടി ഉദ്ഘാടനം ചെയ്തു.
തുളസീധരൻ തോട്ടക്കര അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്യാം പ്രസാദ് സ്വാഗതം പറഞ്ഞു. പ്രശസ്ത സാഹിത്യകരൻ ധർമരാജ് മടപ്പള്ളി മുഖ്യാതിഥി ആയിരുന്നു.
കെഡിഎൻഎ ട്രഷറർ ഷിജിത് കുമാർ ചിറക്കൽ, വിമണ്‍സ് ഫോറം പ്രസിഡണ്ട് സന്ധ്യ ഷിജിത്ത് തുടങ്ങിയവർ സംസാരിച്ചു. 2021-23 കമ്മിറ്റി പ്രവർത്തന റിപ്പോർട്ട് ശ്യാം പ്രസാദും സാമ്പത്തിക റിപ്പോർട്ട് ഷമീർ പി.എസ്സും അവതരിപ്പിച്ചു. വിനയകുമാർ നന്ദി പറഞ്ഞു.
കെഡിഎൻഎ മെമ്പർഷിപ്പ് സെക്രട്ടറി ഉബൈദ് ചക്കിട്ടക്കണ്ടി നിരീക്ഷകനായി 2024-25 കാലയളവിലേക്കുള്ള അബ്ബാസ്സിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു.
ഭാരവാഹികൾ: ശ്യാം പ്രസാദ് (പ്രസിഡണ്ട്), അജീഷ് അശോകൻ (വൈസ് പ്രസിഡണ്ട്), ഷമീർ പി.എസ്സ് (ജനറൽ സെക്രട്ടറി), ധനീഷ് കുമാർ (ജോ. സെക്രട്ടറി), വിനയകുമാർ (ട്രഷറർ).
അബ്ബാസിയ ഏരിയയിൽ നിന്നും കേന്ദ്ര കമ്മിറ്റിയിലേക്കുള്ള പ്രതിനിധികകളായി കൃഷ്ണൻ കടലുണ്ടി, ഷിജിത്ത് കുമാർ, അബ്ദുൾ റഹ്‌മാൻ എം പി, തുളസീധരൻ തോട്ടക്കര, വിജേഷ് വേലായുധൻ, ബാബു പൊയിൽ, പ്രകാശൻ എം.വി എന്നിവരേയും അബ്ബാസിയയിൽ നിന്നുള്ള വിമണ്‍സ് ഫോറം കേന്ദ്ര കമ്മിറ്റി അംഗങ്ങളായി സന്ധ്യ ഷിജിത്ത്, രജിത തുളസീധരൻ, ജയലളിത കൃഷ്ണൻ, ലീന റഹ്മാൻ, ഷഫാന ഷമീർ, ചിന്നു ശ്യാം എന്നിവരേയും ഏരിയ എക്സിക്യുട്ടിവ് അംഗങ്ങളായി റഹീഷ് ആലിക്കോയ, ഷാഫി എ.കെ, മറിയക്കുട്ടി സി.കെ എന്നിവരേയും തിരഞ്ഞെടുത്തു.