കുവൈറ്റ്: കുവൈത്തിന്റെ 17 ആമത് അമീറായി ഷെയ്ഖ് മിഷൽ അൽ അൽ അഹ്മദ് അൽ ജാബിർ സബാഹ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അമീരി ദീവാനി വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം വെളുപ്പെടുത്തിയത്.
ദേശീയ അസംബ്ലിയുടെ പ്രത്യേക സെഷനിൽ രാവിലെ പത്തുമണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. ദേശീയ അസംബ്ലിയുടെ പ്രത്യേക സെഷൻ കൂടി പുതിയ അമീറിനെ തെരഞ്ഞെടുക്കണമെന്ന ഭരണഘടനയുടെ ആർട്ടിക്കിൾ (60) അനുസരിച്ചാണിത്.
അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ സമ്പാഹിന്റെ നിര്യാണത്തെ തുടർന്നാണ് കിരീടാവകാശിയായ ശൈഖ് മിഷൽ അഹ്മദ് സബാഹിനെ അമീർ ആയി തിരഞ്ഞെടുത്തത്.