ഒലവക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ഒലവക്കോട് ജങ്ങ്ഷനും സായ് ജങ്ങ്ഷനും ഇടയിൽ അപകടകെണിയായി നിന്നിരുന്ന കനാൽ പാലം വീണ്ടും പൊളിച്ചുപണി ആരംഭിച്ചു.
നവംബർ മാസത്തിൽ പണി ആരംഭിച്ചെങ്കിലും ദേശീയ ഉത്സവമായ കൽപ്പാത്തി തേര് ദിനങ്ങൾ വരുമ്പോഴേക്കും പണി പൂർത്തിയാവില്ലെന്നും ഗതാഗതകുരുക്ക് രൂക്ഷമായി നിയന്ത്രണാധീതമാകുമെന്ന തിരിച്ചറിവു് അധികൃതർക്ക് വന്നതോടെയാണ് കുഴിച്ചത് മൂടിയത്.
പിഡബ്ലൂഡി, ഇറിഗേഷൻ, വട്ടർ അതോറട്ടി തുടങ്ങിയ വകുപ്പുകൾ ഏകോപനമായി പ്രവർത്തിക്കേണ്ടതുണ്ട്. ഇന്നു രാവിലെ ഗതാഗത നിയന്ത്രണത്തോടെ പണി നടന്നു വരുന്നു.
കൈവരികളോ സംരക്ഷണഭിത്തിയോ ഇല്ലാത്തതിനാൽ വാഹനങ്ങൾ, പ്രത്യേകിച്ചും രാത്രി സമയങ്ങളിൽ കനാലിൽ വീഴുക പതിവായിരുന്നു. പത്രവാർത്തളും പരാതികൾക്കുമൊടുവിലാണ് പണി ആരംഭിച്ചത്. ഗതാഗതനിയന്ത്രണത്തിനു പോലീസ് സേവനം ഉണ്ട്.