2022 ഫിഫാ വേൾഡ് കപ്പിന്റെ ഔദ്യോഗിക സ്പോൺസർ ആയി ഇന്ത്യയുടെ സ്വന്തം ബൈജൂസ് ലേർണിംഗ് ആപ്പ്. ലോകകപ്പ് സ്പോൺസർ ചെയ്യുന്ന ആദ്യ ഇന്ത്യൻ സ്ഥാപനമാണ് ബൈജൂസ്.
ഈ വർഷം നവംബർ അവസാനത്തോടു കൂടെ ഖത്തറിൽ വച്ചാണ് വേൾഡ് കപ്പ് ആരംഭിക്കുന്നത്. മലയാളി കൂടിയായ ബൈജു രവീന്ദ്രന്റെ ഓൺലൈൻ ലേർണിംഗ് ആപ്പ് ആയ ബൈജൂസിന്റെ സാന്നിധ്യം, ഇന്ത്യൻ ഫുട്ബാളിന്റെ തന്നെ വളർച്ചയ്ക്ക് സാധ്യത കൽപ്പിക്കുന്നുണ്ട്.