കൊല്ലം – കാട്ടുപൂച്ചയുടെ കടിയേറ്റ ടാപ്പിംഗ് തൊഴിലാളി പേ വിഷബാധയെ തുടർന്ന് മരിച്ചു. കൊല്ലം നിലമേൽ സ്വദേശിയായ മുഹമ്മദ് റാഫി(48)യാണ് മരിച്ചത്.
കഴിഞ്ഞ മാസം 22-നാണ് കാട്ടുപൂച്ചയുടെ ആക്രമണത്തിൽ റാഫിക്ക് മുഖത്ത് കടിയേറ്റത്. കടിയേറ്റതിന് പിന്നാലെ വാക്സിൻ എടുത്തിരുന്നു. തുടർന്ന് പേവിഷബാധ ലക്ഷണങ്ങളോടെ 12ന് പാരിപ്പിള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായാണ് അന്ത്യം.
2023 June 16Keralaman diedbitten by a wild catpoisonkollamtitle_en: Taping worker dies of flea poisoning from feral cat