എൺപത്തിമൂന്നാം വയസ്സിൽ വീണ്ടും അച്ഛനായി പ്രശസ്ത അമേരിക്കൻ നടൻ അൽ പച്ചീനോ. താരത്തിന്റെ 29 കാരിയായ കാമുകി നൂർ അൽഫലയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. റോമൻ പച്ചീനോ എന്നാണ് കുഞ്ഞിനു പേരിട്ടിരിക്കുന്നത്. നൂർ അൽഫലാഹിൽ അൽ പച്ചീനോയുടെ ആദ്യത്തെ കുഞ്ഞാണിത്. മുൻ ബന്ധങ്ങളിൽ മൂന്നു മക്കളുടെ പിതാവാണ് അൽ പച്ചീനോ. ഇരട്ട സഹോദരങ്ങളായ ആന്റൺ, ഒലീവിയ, ജൂലി മേരി എന്നിവരാണ് അൽ പച്ചീനോയുടെ മക്കൾ. ആദ്യ കാമുകിയായ ജാൻ ടാറന്റിലുള്ള മകളാണ് 33 വയസ്സുള്ള ജൂലി മേരി. […]