ന്യൂ ഡൽഹി: ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ 18-ാമത് പ്രതിഷ്ഠാ ദിന മഹോത്സവത്തിനായി അണിഞ്ഞൊരുങ്ങുന്നു. 2023 ജൂൺ 28 ബുധനാഴ്ച്ച രാവിലെ ക്ഷേത്ര തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരിയുടെ കർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തോടുകൂടി ചടങ്ങുകൾ ആരംഭിക്കും. മേൽശാന്തി രാജേഷ് അടിക പരികർമ്മിയാകും.
മഹാ മൃത്യുഞ്ജയ ഹോമം, ബ്രഹ്മ കലശം, പരികലശം, കലശാഭിഷേകം, കളഭാഭിഷേകം, നാഗ പൂജ എന്നിവയാണ് ഉച്ചവരെയുള്ള ചടങ്ങുകൾ. തുടർന്ന് 1:30-ന് അന്നദാനം.
വൈകുന്നേരം മഹാ ദീപാരാധന, പുഷ്‌പ വിഹാർ ശ്രീശക്തി ഭജന മണ്ഡലിയുടെ ഭജന, ഭഗവതി സേവ, പുഷ്‌പാഭിഷേകം എന്നിവയാണ് പ്രധാന ചടങ്ങുകൾ. തുടർന്ന് ഹരിവരാസനം പാടി നട അടക്കും. പ്രസാദ വിതരണവും ലഘു ഭക്ഷണവും ഉണ്ടാവും.
കൂടുതൽ വിവരങ്ങൾക്ക് 0124-4004479, 9311874983 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
