13 വയസ്സിന് മുമ്പ് ആർത്തവം ആരംഭിക്കുന്നത് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. പ്രമേഹത്തിനൊപ്പം 65 വയസ്സിനു മുൻപ്‌ പക്ഷാഘാതം വരാനുള്ള സാധ്യതയും കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു.ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വളരെ ചെറുപ്പത്തിൽ തന്നെ ആർത്തവം ആരംഭിച്ച സ്ത്രീകൾക്ക് പ്രായപൂർത്തിയായവരിലും മധ്യവയസ്സിലും പ്രമേഹവും സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പറയുന്നു. 
ജീവിതത്തിൽ വളരെ നേരത്തെ തന്നെ ഈസ്‌ട്രജൻ ഹോർമോൺ ശരീരത്തിൽ ഉത്‌പാദിപ്പിക്കപ്പെട്ട്‌ തുടങ്ങുന്നതാകാം ഇതിന് പിന്നിലെ പ്രധാനപ്പെട്ട കാരണമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
ഉയർന്ന അപകടസാധ്യതയുള്ള സ്ത്രീകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ്, ലിപിഡ് പ്രൊഫൈൽ [കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡുകൾ] പോലെയുള്ള മറ്റ് അപകട ഘടകങ്ങളുടെ മാറ്റങ്ങൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണെന്നും പഠനത്തിൽ പറയുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *