കോട്ടയം: അർഷോ എന്ന എസ്എഫ്ഐ നേതാവ് പരീക്ഷ എഴുതാതെ വിജയിച്ചതു സംബന്ധിച്ച് റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തക അഖില നന്ദകുമാറിനെതിരെ പോലീസ് കേസെടുത്തതിനെ ന്യായീകരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് ഇരട്ടത്താപ്പും വിചിത്രവുമാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
എംജി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയും, കോട്ടയം ജില്ലക്കാരിയും ആയിരുന്ന എ ഐ എസ് എഫ് വനിതാ നേതാവ് നിമിഷ രാജു എന്ന പട്ടികജാതി വിഭാഗക്കാരിയായ പെൺകുട്ടിയെ ആർഷോ എന്ന എസ്എഫ്ഐ യുടെ കൊടുംക്രിമിനലായ നേതാവ് അവരുടെ മാറിടത്തിൽ കടന്നുപിടിച്ചു എന്നും , ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നും സി പി ഐക്കും , പോലീസിനും രേഖാമൂലം പരാതി നൽകിയിട്ടും മാധ്യമങ്ങളുടെ മുന്നിൽ പരസ്യമായി വിളിച്ചു പറഞ്ഞിട്ടും എന്തുകൊണ്ടാണ് അർഷോയ്ക്ക് എതിരെ കേസെടുപ്പിക്കുവാൻ സിപിഐ ശ്രമിക്കാത്തത് എന്ന് കേരളത്തിലെ പൊതു സമൂഹത്തിനും , യുഡിഎഫിനും അറിയാൻ താല്പര്യമുണ്ടെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.