മക്ക: ഐ സി എഫ്, ആർ.എസ്. സി പ്രവർത്തകർ മക്ക സോൺ ആർ. എസ്. സി .ഹജ്ജ് വളണ്ടിയർ കോറിൻറെ ആഭിമുഖ്യത്തിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. മക്കയിലെ പ്രശസ്‌ത ആതുരാലയം കിംഗ് അബ്ദുള്ള മെഡിക്കൽ സിറ്റിയുടെ സഹകരണത്തോടെ . കഴിഞ്ഞ കുറെ വർഷമായി ഹജ്ജ് സേവനത്തിൻറെ ഭാഗമായി പ്രവർത്തകർ രക്തദാന ദാനം നടത്തുന്നുണ്ട്.
ജീവൻ രക്ഷ പ്രവർത്തനത്തിൽ ഭാഗമാകുന്ന ഐ.സി. എഫ് , ആർ.എസ്. സി പ്രവർത്തകരേയും സംഘാടകരേയും പ്രത്യേകം പ്രശംസിച്ചു. ആർ എസ് .സി മക്ക സോൺ ഹജ്ജ് വളണ്ടിയർ കോറിനു വേണ്ടി ചീഫ് ക്യാപ്ടൻ ഇസ്ഹാഖ് ഖാദിസിയ്യ അനുമോദന പത്രം സ്വീകരിച്ചു ..
മെഡിക്കൽ സിറ്റി ബ്ലഡ് ബാങ്ക് ചീഫ് താമിർ അൽ ഉതൈമ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജംഷാദ് ,ജമാൽ മുക്കം, നാസർ തച്ചംപൊയിൽ ,അഷ്‌റഫ് കൊളപ്പുറം , മുഹമ്മദലി കട്ടിപ്പാറ ,ഹംസ താനാളൂർ ,എന്നിവർ നേതൃത്വം നൽകി.