രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് ശബരിമലയിലേക്ക് അയ്യപ്പദര്‍ശനത്തിനായി എത്തിക്കൊണ്ടിരിക്കുന്നത്. റോഡ് മാര്‍ഗ്ഗവും ട്രെയിന്‍ മാര്‍ഗ്ഗവും വിമാന മാര്‍ഗ്ഗവുമെല്ലാം അയ്യപ്പ ഭക്തര്‍ കേരളത്തിലേക്ക് എത്തുകയാണ്. ഇപ്പോഴിതാ യാത്രയ്ക്കിടെ സുരഭി ല്ഷ്മി പകര്‍ത്തിയ ഒരു വീഡിയോ ശ്രദ്ധനേടുകയാണ്. എയര്‍പോര്‍ട്ടില്‍ അയ്യപ്പഭക്തരില്‍ ആരോ ഒരാള്‍ മറന്നുവെച്ച ഇരുമുടി കെട്ടിന്റെ വീഡിയോയാണിത്.
ഇരുമുടിക്കെട്ട് കണ്‍വെയര്‍ ബെല്‍റ്റിലൂടെ കറങ്ങികൊണ്ടിരിക്കുന്നതിന്റെ ദൃശ്യമാണ് വീഡിയോയില്‍ കാണാനാവുക. ‘ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഒരു ഇരുമുടിക്കെട്ട് ഏതോ സ്വാമി മറന്നുപോയിട്ടുണ്ട്. അനാഥമായി കുറേനേരമായി ഈ ഇരുമുടിക്കെട്ട് ഇതുവഴി അലയുകയാണ്,’ എന്ന സുരഭിയുടെ കമന്ററിയും വീഡിയോയില്‍ കേള്‍ക്കാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ദിവസങ്ങളായി വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ മണിക്കൂറുകള്‍ കാത്ത് നിന്നാണ് പലരും ശബരിമലയിലെത്തുന്നത്. പാതയിലുടനീളം ഗതാഗതവും തടസപ്പെട്ട നിലയിലാണ്. പലരും ഭക്ഷണവും വെള്ളവും കിട്ടാതെ വലയുന്നുണ്ട്. ഈ വിവരങ്ങളടക്കം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ എലവുങ്കലില്‍ ഭക്ഷണവും വെള്ളവുമടക്കമുളള സൗകര്യം വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.