തിരുവനന്തപുരം: ലോകോത്തര സിനിമകൾ മാറ്റുരച്ച ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് കൊടിയിറങ്ങി. ഫാസിൽ റസാഖിന് മികച്ച നവാഗത സംവിധായകനുള്ള രജതചകോരം.
മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം ‘ആട്ട’ത്തിനു ലഭിച്ചു. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ഉത്തം കമാട്ടിക്ക്. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരത്തിന് ‘സൺഡേ’ അർഹമായി.
മികച്ച മലയാള നവാഗത സംവിധായകനുള്ള ഫിപ്രസി പുരസ്‌കാരം ശ്രുതി ശരണ്യത്തിനു ലഭിച്ചു. പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ലഭിച്ചു