മലപ്പുറം: മഞ്ചേരിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് കുട്ടികളും സ്ത്രീകളും ഉൾപ്പെടും.
കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു മരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം അപകടത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.