കൊച്ചി: വോയ്സ് ഓവര്‍ എല്‍ടിഇ (വോള്‍ട്ടി) വഴിയുള്ള കോളിങ് അനുഭവങ്ങള്‍ മെച്ചപ്പെടുത്താന്‍ ടെലികോം സേവന ദാതാവായ വി നിര്‍മിത ബുദ്ധിയുടെ അടിസ്ഥാനത്തില്‍ നവീനമായ സേവനങ്ങള്‍ നല്‍കുന്ന അന്‍റിത്സുവുമായി സഹകരിക്കും. അന്‍റിത്സു നല്‍കുന്ന വോയ്സ് ഓവര്‍ എല്‍ടിഇ നിരീക്ഷണ സേവനങ്ങളാവും ഇതിന്‍റെ ഭാഗമായി വി പ്രയോജനപ്പെടുത്തുക.
അതിവേഗ കോള്‍ കണക്ടിവിറ്റിയും മികച്ച ശബ്ദനിരവാരവും ഇതിലൂടെ സാധ്യമാകും.  വോയ്സ് ഓവര്‍ എല്‍ടിഇയില്‍ അനുഭവപ്പെടുന്ന പ്രശ്നങ്ങള്‍ വേഗത്തില്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കാനും ഇതു സഹായകമാകും. അന്‍റിത്സുവിന്‍റെ പേറ്റന്‍റ് ലഭിച്ചിട്ടുള്ള സംവിധാനമായിരിക്കും ഇതിനായി പ്രയോജനപ്പെടുത്തുക. 
വോള്‍ട്ടിയില്‍ അന്‍റിത്സുയുടെ പേറ്റന്‍റ് അനോമലി ഡിറ്റക്ഷന്‍ ഉപയോഗിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശരാശരി സമയം വി 30 ശതമാനമായി കുറച്ചു. കാപെക്സ്, ഒപെക്സ്, റിസോഴ്സുകള്‍, ഓട്ടോമേഷന്‍ ഇന്‍വെസ്റ്റ്മെന്‍റ്റ്സ്  എന്നിവയില്‍ ഗണ്യമായ ചിലവ് ചുരുക്കി ഇഒമൈന്‍ഡ് പ്രശ്നങ്ങള്‍ കണ്ടെത്തല്‍ ഉള്‍പ്പെടെയുള്ള ക്ലൗഡ്-ഫസ്റ്റ് ആപ്ലിക്കേഷനുകളുടെ സമ്പൂര്‍ണ്ണ സ്യൂട്ട് അന്‍റിത്സുയുടെ ഓപ്പണ്‍ യൂണിവേഴ്സല്‍ ഹൈബ്രിഡ് ക്ലൗഡില്‍ ക്രമീകരിച്ചിരിക്കുന്നു.
വോയ്സ് ഓവര്‍ എല്‍ടിഇയിലെ പ്രശ്നങ്ങള്‍ തല്‍സമയം കണ്ടെത്താനാവുന്നത് ഉപഭോക്താക്കളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ മനസിലാക്കാനും പരിഹരിക്കാനും തങ്ങളെ സഹായിക്കുമെന്ന് വി ചീഫ് ടെക്നോളജി ഓഫിസര്‍ ജഗ്ബീര്‍ സിങ് പറഞ്ഞു.
തങ്ങളുടെ മാര്‍ക്കറ്റ്-ലീഡിംഗ് എംഎല്‍ അധിഷ്ഠിത സൊല്യൂഷന്‍ ക്ലോസ്ഡ്-ലൂപ്പ് ഓട്ടോമേഷന്‍ പ്രയോജനപ്പെടുത്തുകയും വിയുടെ ബിസിനസ്സ് ലക്ഷ്യങ്ങളുമായി വിന്യസിച്ച് എന്‍ഡ്-ടു-എന്‍ഡ് വോള്‍ട്ടി വിഷ്വലൈസേഷന്‍ നല്‍കുകയും ചെയ്യുമെന്ന് അന്‍റിത്സു സര്‍വീസ് അഷ്വറന്‍സ് സിഇഒ റാല്‍ഫ് ഐഡിംഗ് പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *