ബംഗളുരു: ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികയായ യുവതി മരിച്ചു. ബല്ലാരി സ്വദേശിനി സീമ(22)യാണ് മരിച്ചത്.  ഭര്‍ത്താവിനും ഒന്നരവയസുകാരി മകള്‍ക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റു. ഇവരെ സെയ്ന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബംഗളുരുവില്‍ ബുധനാഴ്ച വൈകുന്നേരം 6.45ന് സില്‍ക്ക് ബോര്‍ഡ് റോഡില്‍ മഡിവാള ഫ്‌ളൈ ഓവറിന് സമീത്തായിരുന്നു അപകടം. കബഡി മത്സരം കാണാനിറങ്ങിയതായിരുന്നു മൂവരും. ബിഎംടിസി ബസിനെ ഇടതുവശത്ത് കൂടി മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറിന്റെ വലതുവശത്തെ ഹാന്‍ഡില്‍ ബസില്‍ തട്ടുകയായിരുന്നു.
തുടര്‍ന്ന് ബാലന്‍സ് തെറ്റി സ്‌കൂട്ടര്‍ മറിഞ്ഞ് അപകടമുണ്ടാകുകയായിരുന്നു.  ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ സീമയുടെ ശരീരത്തിലൂടെ ബസിന്റെ പിന്‍ഭാഗത്തെ ചക്രം കയറിയിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 
അപകടത്തിന് പിന്നാലെ ബസ് ഡ്രൈവറും കണ്ടക്ടറും സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. ബിഎംടിസി അധികൃതര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥനത്തില്‍ പിന്നീട് ഡ്രൈവറെ പിടികൂടി. ഡ്രൈവറുടെ ആശ്രദ്ധ കാരണമാണ് അപകടം സംഭവിച്ചതെന്നും ഇയാള്‍ക്കെതിരെ കേസെടുത്തതായും ട്രാഫിക് പോലീസ് അറിയിച്ചു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *