പാലക്കാട്: ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് കേരളത്തിലെത്തി. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ബിജെപി പ്രവർത്തകർ ട്രെയിനിന് സ്വീകരണം നൽകി. 25 വരെയാണ് ആദ്യഘട്ടത്തിൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ശബരിമല തീർത്ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് കേരളത്തിന് സ്‌പെഷ്യൽ വന്ദേഭാരത് ട്രെയിൻ അനുവദിച്ചത്. 15, 17, 22, 24 തീയതികളിലായി നാല് ദിവസത്തെ സർവീസാണ് നടത്തുക.
വെള്ളി, ഞായർ ദിവസങ്ങളിൽ ചെന്നൈയിൽ നിന്ന് രാവിലെ നാലരയ്ക്ക് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 4.15 ന് കോട്ടയത്ത് എത്തും. ശനി, തിങ്കൾ ദിവസങ്ങളിൽ രാവിലെ 4.40 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 5.15 ന് ചെന്നെയിൽ എത്തും.
പാലക്കാടെത്തിയ വന്ദേഭാരതിന് ബിജെപി പ്രവർത്തകർ സ്വീകരണം നൽകി.കേരള സർക്കാർ ഭക്തരോട് ക്രൂരത കാണിക്കുമ്പോൾ ചേർത്ത് പിടിക്കുകയാണ് കേന്ദ്രമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെഎം ഹരിദാസ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed