കോഴിക്കോട്: കൊയിലാണ്ടിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് തിരുനെൽവേലി സ്വദേശികളായ മാരിസ്വാമിയുടെയും റാണിയുടെയും മകൾ മുത്തുലക്ഷ്മിയാണ് മരിച്ചത്. ആക്രിക്കച്ചവടക്കാരാണ് മുത്തുലക്ഷ്മിയുടെ മാതാപിതാക്കൾ.

ഇന്നലെ വൈകീട്ട് കാണാതായ മുത്തുലക്ഷ്മിയെ അർദ്ധരാത്രിയോടെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ മോശം സാമ്പത്തിക സ്ഥിതി കുട്ടിയെ അലട്ടിയിരുന്നെന്നും ജീവനൊടുക്കുമെന്ന് കൂട്ടുകാർക്ക് സന്ദേശമയച്ചിരുന്നെന്നും പോലീസ് പറയുന്നു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 04712552056

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed