മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ശ്രീഭദ്രയുടെ ശ്രീകോവിലിലേയ്ക്ക് പുതിയ അങ്കി സമര്‍പ്പിച്ചു. മരങ്ങാട്ടുപിള്ളി അമ്പാടി ഹോട്ടല്‍ ഉടമകളായ ഗോപാലകൃഷ്ണന്‍ – ഗിരിജ ദമ്പതികളുടെ കുടുബ വക വഴിപാടായാണ് അങ്കി സമര്‍പ്പിച്ചത്.
ഓടില്‍ തീര്‍ത്ത പുതിയ അങ്കി, ക്ഷേത്രം മേല്‍ശാന്തി പ്രവീണ്‍, പ്രസിഡന്‍റ് എ.എസ്.ചന്ദ്രമോഹനന്‍, സെക്രട്ടറി കെ.കെ.സുധീഷ്, പി.ജി.രാജന്‍, ജിഷ്ണു മധു, കെ.കെ.നാരായണന്‍, എ.എസ്. രാധാകൃഷ്ണന്‍, ഓമന സുധന്‍, രാധ കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ ദേവസ്വം ഭാരവാഹികളും ഭക്തജനങ്ങളും ചേര്‍ന്ന് ഏറ്റുവാങ്ങി.
കര്‍ക്കിടകം ഒന്നു മുതല്‍ രാമായണ മാസാചരണത്തിന്‍റെ ഭാഗമായി എല്ലാ ദിവസവും രാവിലെ ദര്‍ശന സമയത്ത് ക്ഷേത്രസന്നിധിയില്‍ രാമായണ പാരായണം നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.