ശരീരഭാരം കുറയ്ക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം. പഴങ്ങൾ, പച്ചക്കറികള്‍, ധാന്യങ്ങൾ, തുടങ്ങി പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നതിലൂടെയും സംസ്കരിച്ച ആഹാരസാധനങ്ങൾ, മധുരപാനീയങ്ങൾ, സ്നാക്കുകൾ എന്നിവ കുറയ്ക്കുന്നതിലൂടെയും ശരീരഭാരം കുറയ്ക്കുന്നതില്‍ വിജയിക്കാനാകും
ശരീരഭാരം കുറയ്ക്കാൻ വ്യായാമം വേണം. കാലറി കത്തിക്കൽ മാത്രമല്ല വ്യായാമത്തിന്റെ ഗുണം. ദിവസം മുഴുവൻ ഉഷാറായി ഇരിക്കാനും നല്ല മാനസികാരോഗ്യത്തിനും വ്യായാമത്തിന്റെ പങ്ക് ചെറുതല്ല. ശരീരത്തിന്റെ മെറ്റബോളിസം കൂട്ടുകയും ചെയ്യും. 
ഒരു ദിവസം മിനിമം 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കണം. പലപ്പോഴും ശരീരത്തിൽ വെള്ളം കുറയുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങളെ വിശപ്പായി തെറ്റിദ്ധരിക്കാറുണ്ട്. അത് കൂടുതൽ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കും. സ്വാഭാവികമായും അത് ഭാരം കുറയുന്നതിനു സഹായിക്കുകയുമില്ല.
പുറത്തുനിന്നു വാങ്ങിക്കഴിക്കുന്ന പല ഭക്ഷണങ്ങളിലും രുചി കൂടുതലാണ്, മണവും, നിറവുമെല്ലാം ആകർഷകവുമാണ്. എന്നാൽ അത് ശരീരത്തിനു നൽകുന്നതാകട്ടെ ദോഷങ്ങളും. പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പുകൾ, കൃത്രിമ ചേരുവകൾ എന്നിവ ഭാരം കുറയ്ക്കുന്നതിനു പകരം കൂട്ടുകയാവും ചെയ്യുക. 
ശരീരഭാരം കുറയ്ക്കുമ്പോൾ ആരോഗ്യത്തെ മൊത്തത്തിൽ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായി വൈറ്റമിനുകൾ, ധാതുക്കൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, ഇലക്കറികൾ പോലുള്ള ആന്റി ഓക്സിഡന്റുകൾ നൽകുന്ന പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കണം. പച്ചക്കറികൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നത് എപ്പോഴും നല്ലതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *