പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു. പുതൂര്‍ കുറുക്കത്തികല്ല് ഊരിലെ പാര്‍വതി-ധനുഷ് ദമ്പതികളുടെ 74 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. പ്രസവ സമയത്ത് കുഞ്ഞിന് തൂക്കം ഒരു കിലോ 50 ഗ്രാം മാത്രമാണുണ്ടായിരുന്നത്. തുടര്‍ന്ന്, തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.