കുവൈറ്റ് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം ഒമ്പതാം വാർഷിക ജനറൽ ബോഡി ഫർവാനിയ ന്യൂ ഐഡിയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. അശ്റഫ് യു അദ്ധ്യക്ഷതയും അഷ്‌റഫ് പി ഉദ്‌ഘാടനം നിർവഹിച്ചു.
പ്രശാന്ത് കവളങ്ങാട്, ഇർഷാദ് ഉമ്മർ, ആബിദ് കെ. കെ., മുഹമ്മദ് ഹാഷിം, ശരീഫ് കെ. കെ., നവാസ് ആ. വി., എന്നിവർ ആശംസകൾ നേർന്നു. 2022-2023 വർഷത്തെ പ്രവർത്തന റിപ്പോർട്ട്മു ജീബ് എം. വി., സാമ്പത്തിക റിപ്പോർട്ട് സിദ്ധീഖ് ആർ. വി., സബ് കമ്മിറ്റി പ്രവർത്തന റിപ്പോർട്ട് മുസ്തഫ എം. വി. എന്നിവർ അവതരിപ്പിച്ചു.
സ്വാശ്രയ മാളിന്റെയും പൊൻമാക്സ് ഹൈപ്പർമാർക്കറ്റിന്റെയും പദ്ധതികളെ കുറിച്ച് വിശദീകരിക്കുന്ന സ്വാശ്രയ ഡയറക്ടർ ലത്തീഫ് കളക്കരയുടെ വീഡിയോ, സ്വാശ്രയ മാളിന്റെ 3ഡി വീഡിയോ എന്നിവ പ്രദർശിപ്പിച്ചു. സ്വാശ്രയ പദ്ധതി വിശദീകരണം സുമേഷ് എം. വി.യും പ്രശാന്ത് കവളങ്ങാടും വിശദീകരിച്ചു. കുവൈത്തിൽ നിന്നും ഇതിനോടകം ഷെയർ എടുത്ത 6 പേരുടെ ഷെയർ സർട്ടിഫിക്കറ്റ് പരിപാടിയിൽ വിതരണം നടത്തി.
 21ഓളം പേർ പുതുതായി പരിപാടിയിൽ വെച്ച് സ്വാശ്രയ മാളിന്റെ ഷെയർ എടുത്തു. സദസ്സിനെ ഉന്മേഷത്തിൽ ലയിപ്പിച്ച കുസൃതി ചോദ്യങ്ങളിൽ മുഹമ്മദ് ഹാഷിം, അസ്സ, റഫീഖ്, അജിലേഷ്, എന്നിവരും പരിപാടിയിൽ പങ്കെടുത്തവർക്കുള്ള സർപ്രൈസ് നറുക്കെടുപ്പിൽ അഫ്‍ഷീൻ അശ്‌റഫും സമ്മാനങ്ങൾ കരസ്ഥമാക്കി. മുസ്തഫ എം. വി., ഫാറൂഖ്എ ന്നിവർ ഗാനങ്ങൾ ആലപിച്ചു.
 വളണ്ടിയർ ടീം അജിലേഷ്, റഫീഖ്, റാഫി, ആബിദ് കെ കെ ഹാഷിം,അൻവർ, ഭക്ഷണം നവാസ് ആർ. വി., റഹീം പി വി, യൂസഫ് കെ. വി, പ്രൊസീഡിയം ടീം ഇർഷാദ് ഉമർ, അനൂപ് ഭാസ്‌ക്കർ, സ്റ്റേജ്&സൗണ്ട് ശരീഫ് കെ കെ, ജറീഷ് പരിപാടിയിൽ പങ്കെടുത്തവർക്ക് മുജീബ് എം. വി. സ്വാഗതവും മുഹമ്മദ് ഷാജി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *