കോഴിക്കോട്: നാദാപുരം വളയത്ത് മിനി ഹിറ്റാച്ചി കയറ്റി വന്ന പിക്കപ്പ് ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. ഇദ്ദേഹത്തെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെയാണ് അപകടം. കാലികൊളുമ്പ് കയറ്റമിറങ്ങി വന്ന ലോറി നിയന്ത്രണംവിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. മരത്തിനും ലോറിയുടെ ക്യാബിനിനും ഇടയില്‍ ഡ്രൈവര്‍ കുടുങ്ങുകയായിരുന്നു. വാണിമേല്‍ പച്ചപ്പാലത്തെ മരംചുവട്ട് തൊഴിലാളികളാണ് ഡ്രൈവറെ സാഹസികമായി പുറത്തെടുത്തത്.