കിഡ്‌നി കാൻസർ പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തൽ, ചികിത്സാ മാർഗങ്ങൾ എന്നിവയെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. വൃക്കയിൽ നിന്ന് ഉണ്ടാകുന്ന ഒരു തരം കാൻസറാണ് കിഡ്നി കാൻസർ. റിനൽ സെൽ കാർസിനോമ (ആർസിസി) എന്നും അറിയപ്പെടുന്നു. കിഡ്‌നി കാൻസർ പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തൽ, ചികിത്സാ മാർഗങ്ങൾ എന്നിവയെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. കിഡ്നിയിൽ നിന്ന് ഉത്ഭവിക്കുന്ന ഒരു തരം ക്യാൻസറാണ് കിഡ്നി ക്യാൻസർ, റിനൽ സെൽ കാർസിനോമ (ആർസിസി) എന്നും അറിയപ്പെടുന്നു.

ലോകമെമ്പാടുമുള്ള ഏറ്റവും വ്യാപകമായ കാൻസറുകളിൽ ഒന്നാണ് കിഡ്നി കാൻസർ. 2020-ൽ, ആഗോളതലത്തിൽ, ലോകമെമ്പാടുമുള്ള 4,31,288 ആളുകൾക്ക് വൃക്ക അർബുദം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. കിഡ്‌നി കാൻസറിന്റെ ലക്ഷണങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാനും സമയബന്ധിതമായി വൈദ്യസഹായം തേടാൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കാനും ഈ ദിനം ആചരിക്കുന്നു.
പുകവലി, പാരമ്പര്യം, അമിതവണ്ണം, മദ്യപാനം എന്നിവ കിഡ്‌നി കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. 40 വയസ്സിന് മുകളിലുള്ള ആളുകൾക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്നതിനാൽ പ്രായം മറ്റൊരു ഘടകമാണ്.
മൂത്രത്തിൽ രക്തം: പിങ്ക്, ചുവപ്പ്, അല്ലെങ്കിൽ ഇരുണ്ട നിറമുള്ള മൂത്രം അല്ലെങ്കിൽ മൂത്രത്തിൽ രക്തത്തിന്റെ സാന്നിധ്യം, കിഡ്നി കാൻസറിന്റെ സാധാരണ ലക്ഷണങ്ങളിൽ ഒന്നാണ്.
പെട്ടെന്ന് ഭാരം കുറയുക: വ്യക്തമായ കാരണങ്ങളില്ലാതെ ശരീരഭാരം കുറയുന്നത് കിഡ്‌നി KEൻസർ ഉൾപ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമായി ആരോ​ഗ്യവിദ​​​ഗ്ധർ പറയുന്നു.
ക്ഷീണവും ബലഹീനതയും: സ്ഥിരമായ ക്ഷീണം, ബലഹീനത എന്നിവ വൃക്ക കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നതായി വിദ​ഗ്ധർ പറയുന്നു.
അടിവയറ്റിലെ വീക്കം അല്ലെങ്കിൽ മുഴകൾ: കിഡ്നി കാൻസർ ചിലപ്പോൾ അടിവയറ്റിലെ മുഴകൾ അല്ലെങ്കിൽ വീക്കം ഉണ്ടാക്കാം. ഇത് കിഡ്നിയുടെ വലിപ്പം കൊണ്ടോ മുഴകളുടെ സാന്നിധ്യം കൊണ്ടോ ആകാം.

By admin

Leave a Reply

Your email address will not be published. Required fields are marked *