കോട്ടയം: തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ വെളിയന്നൂർ ഗ്രാമപഞ്ചായത്ത് അരീക്കര (വാർഡ് 10) വാർഡിൽ യു.ഡി.എഫിന് ലഭിച്ചത് വെറും 11 വോട്ട് മാത്രം. പോൾ ചെയ്ത 464 വോട്ടിൽ 11 വോട്ട് കൊണ്ട് യു.ഡി.എഫിന് തൃപ്തിപ്പെടേണ്ടി വന്നു.
യു.ഡി.എഫിൻ്റെ വൻ തോക്കുകൾ എത്തി നടത്തിയ പ്രചാരണ യോഗത്തിൽ പങ്കെടുത്തവർ പോലും യു.ഡി.എഫിന് വോട്ടു ചെയ്തില്ല.
എന്നാൽ അരീക്കരയുടെ കേരള കോൺ (എം) പാരമ്പര്യം നിലനിർത്തപ്പെടുകയും ചെയ്തു. ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയത് എ എ പിയാണ് അവർക്ക് 217 വോട്ടാണ് ലദിച്ചത്. കേരള കോൺ (എം) സ്ഥാനാർത്ഥിയ്ക്ക് 236 വോട്ടും ലഭിച്ചു.