തിരുവനന്തപുരം: ശബരിമലയില്‍ അയ്യപ്പഭക്തര്‍ അനുഭവിക്കുന്ന ദുരിതം മനസിലാക്കാന്‍ ശബരിമല സന്ദര്‍ശിക്കാനൊരുങ്ങി ബിജെപി നേതൃത്വം. ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശബരിമല സന്ദര്‍ശിക്കുന്നത്.
ഈ വരുന്ന 14 ന് പ്രത്യേക സംഘം ശബരിമല സന്ദര്‍ശിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറിയിച്ചു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി.രാമന്‍ നായര്‍, പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷന്‍ വിഎ സൂരജ്, കോട്ടയം ജില്ലാ അദ്ധ്യക്ഷന്‍ ലിജിന്‍ ലാല്‍ എന്നിവര്‍ സംഘത്തിലുണ്ടാകും.